Tuesday, June 23, 2009

The Loss!





Haunting Memories,
Detach from me.....
Those days are gone
When u were cherished, held close!

But now I'm the loser
Of all games
With no one beside me
To lend a shoulder to lean on..

None was that true
And Never will be.
But she is no more!
Dare to find someone similar.
Oh No! its impossible.
Never thought
Even in the wildest of my dreams...
This would happen.
As she was the only one for me
To wipe of my tears!

Tats the reason why im here
With no peace of mind
No more words in this world
Could ever console this soul

Would give away all what I have
Just to get her back..
No such miracles happen
In this bad world of yours...


Tuesday, April 14, 2009

നിനക്കായ്‌......


യുഗങ്ങളായി
എന്‍ മനോവീഥിയില്‍ വിടര്‍ന്ന
കിനാപ്പൂക്കള്‍ ഒക്കെയും നിനക്കായി
ഞാന്‍ സൂക്ഷിച്ചു വെച്ചു
എന്നാല്‍ ഋതുക്കളെ തന്നെ
മനസ്സിനോടു ചേര്‍ത്തു വെച്ചു
നീ എനിക്കായ്‌ കാത്തിരുന്നു
ഇന്നിതാ എന്റെ ഈ ജീവിതം
തന്നെ നിനക്കായ്‌ സമര്‍പ്പിക്കുമ്പോള്‍
എന്റെ കണ്ണില്‍ ഉതിര്‍ന്ന കണ്ണുനീര്‍ത്തുള്ളികള്‍
എന്നോടു പറയാതെ പറയുകയാണു
"നീ ഭാഗ്യവതിയാണു.
ദീര്‍ഘ സുമംഗലീ ഭവ!"

Monday, March 16, 2009

Silence


Wish to enjoy the drizzle of peacefulness
To be away from all those inflictions.
Gulped In words unable to be expressed.
Heartfelt tears refusing to flow.

In solitude
Feeling the core of it.
In darkness
Feeling the real depth of it.
No guiding beacon seen.
Dreaming of getting dissolved in this silence...
Rather to be the silence myself.
SILENCE-MYSELF!!!!!


Thursday, January 22, 2009

എന്‍ പ്രിയ സഖീ..


മൌനത്തിന്റെ ഇടനാഴിയില്‍ എവിടെയോ
ഒരു ഗദ്ഗദം
സുഖവും ദുഖവും സ്ഫുടം ചെയ്തെടുത്ത
എന്റെ മനസാം കണ്ണാടിയില്‍
വേനല്‍ മഴ പോലെ
നഷ്ടസ്മ്രിതികളുടെ സാന്ത്വനം.

മോഹസഞ്ചാര പഥത്തില്‍
ഞാന്‍ വീര്‍പ്പുമുട്ടി കഴിയവേ
മലകള്‍ക്കും മഴാക്കാറിനും ഇടക്ക്
മാലാഖ കണക്കെ
നീ എന്നിലേക്ക് ഒഴുകിയെത്തി

എന്‍ പ്രിയ സഖി..
നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ക്ക്
നിലാവിന്റെ നിറം ആണ്
തെളിഞ്ഞ വെള്ളത്തുള്ളികളുടെ സ്വാദാണ്
തുളസി പൂവിന്റെ നിറം ആണ്
നിന്റെ പുഞ്ചിരിയും നിഷ്കളങ്കതയും
വിധി എന്നില്‍ നിന്ന് എന്തിന് തട്ടിപ്പറിച്ചു?

ഉറവ വറ്റി പോയ ഭൂതകാലന്ഗ്ന്ങലക്കും
പേ പിടിച്ച വര്‍ത്തമാനങ്ങള്‍ക്കും
ഉത്തരം ഇല്ല...ഉത്തരം ഇല്ല..

നിന്റെ കണ്ണുകളില്‍ എവിടെയോ
സ്നേഹത്തിന്‍ കിരണങ്ങള്‍
ഏകുന്ന ജ്വാലയുണ്ടായിരുന്നു
അതും എനിക്കിന്ന് അന്യം അല്ലോ..

സൗഹൃദത്തിനും അപ്പുറം
ആത്മാര്‍ത്‌ഥ സ്നേഹത്തിന്‍ ചിതല്‍ പുറ്റുകള്‍
നമ്മെ വന്നു മൂടിയപോഴേക്കും
ഞാന്‍ നിന്നെ ഒരുപാടു അറിഞ്ഞിരുന്നു

ഓര്‍മ്മ തന്‍ പുസ്തകത്താളിനെ ശൂന്യം ആക്കി കൊണ്ട്
നീ അഗാധതയിലേക്ക് മുങ്ങി താഴുമ്പോള്‍
ഞാന്‍ നിശ്ശബ്ദയാകുന്നു.

എങ്കിലും
ആ മധുരമാം സ്മ്രുതികള്‍ക്ക്
മഴവില്ലിന്റെ ഏഴ് നിറമാണ്

നമുക്കിടയില്‍ ഇന്ന് ഭാഷകള്‍ ഇല്ല
എങ്കിലും നമുക്കിടയിലെ മൌനം
പറയാതെ പറയുകയാണ്‌
സൗഹൃദമാം പൂന്തോട്ടം
ഇന്നും എന്നും
പൂത്തുലഞ്ഞു തന്നെ നില്‍ക്കും..

Sunday, January 11, 2009

Retrovert


Tiny was I
Under my mother's warmth.
Was eager to see the world.
They told I was not fit enough for that.

Later I started toddling.
Holding my father's fingures.
Was eager to know the world.
They told I was not old enough for that.


Later On, I learned to walk,to run.
To stand on my own legs.
To explore the world.
Now I am able to see
The repulsive face of it.
Yes,I am rather afraid of the ominous future


I wish to go back to the warmth of
My mother's womb.
And stay there forever.
Without being aware of
This pretentious world....

Thursday, January 8, 2009

മാനിഷാദ!!!


അനുശോജനങ്ങളും പ്രതീകരണങ്ങളും
കുറ്റപ്പെടുത്തലുകളും
ഉത്തരവാദികളെ അവഹേളിക്കലും
മൌനം പൂണ്ടിരിക്കുന്നവരെ പഴിക്കലും
മാത്രം ആണോ നാം കാണുന്ന ഗാസ ആക്രമണം??

ചേതനയറ്റ് കിടക്കുന്ന പിഞ്ചു മൃതശരീരങ്ങള്‍
കണ്ണുകളെ ഈറന്‍ അണിയിക്കുംപോള്‍
അറിയാതെ ചോദിച്ചു പോകുന്നു
നിഷ്കളങ്കമാം ആ മുഖങ്ങളിലെ പ്രകാശം
കാണാതെ പോയവര്‍ക്ക്
മനുഷ്യന്‍ എന്ന പേരിനു അര്‍ഹതയുണ്ടോ?

Tuesday, January 6, 2009

മകള്‍ക്ക്




ഇന്നു അമ്മ ഏകയാണ്
മൌനം തീക്ഷ്ണം ആകുമ്പോള്‍
അശരീരി എന്ന പോല്‍
നിന്റെ കിളികൊഞ്ഞ്ച്ചലുകള്‍
ഇന്നെനിക്ക് കേള്ക്കാം

നിന്റെ കുസൃതികള്‍ കാണാന്‍
നിന്നോടോത്ത് കളിയ്ക്കാന്‍ നീ എന്നെ വിളിക്കുന്നു

കാലചക്രത്തിന്റെ ദിശ മാറ്റാന്‍ കഴിഞ്ഞെന്കില്‍
എന്ന് ഞാനും വൃഥാ ആഗ്രഹിക്കുന്നു
നഷ്ടബോധങ്ങള്‍ മനസിനെ മരവിപ്പിക്കുംപോള്‍
പൊഴിഞ്ഞു പോയ ഇലകളുടെ എണ്ണം എടുക്കാതെ
ഉതിര്‍ന്ന കണ്ണുനീര്‍ തുടച്ചിട്ട്
ആ അശരീരികളെ പ്രണയിക്കാന്‍ ആണ്
അമ്മക്ക് ഇഷ്ടം.
ഇന്നും..എന്നും..

Sunday, January 4, 2009

Mirage...





Yes It is a Mirage
The closer you are
Fader it Becomes
The more fragile you are
The more cruel it becomes to break you up
Get bound to your limits
Or Else
End Up in throwing stones at yourselves.
It is the HUMAN BLOOD
The MIRAGE!!!!