
മൌനത്തിന്റെ ഇടനാഴിയില്‍ എവിടെയോ
ഒരു ഗദ്ഗദം
സുഖവും ദുഖവും സ്ഫുടം ചെയ്തെടുത്ത
എന്റെ മനസാം കണ്ണാടിയില്‍
വേനല്‍ മഴ പോലെ
നഷ്ടസ്മ്രിതികളുടെ സാന്ത്വനം.
മോഹസഞ്ചാര പഥത്തില്‍
ഞാന്‍ വീര്‍പ്പുമുട്ടി കഴിയവേ
മലകള്‍ക്കും മഴാക്കാറിനും ഇടക്ക്
മാലാഖ കണക്കെ
നീ എന്നിലേക്ക് ഒഴുകിയെത്തി
എന്‍ പ്രിയ സഖി..
നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ക്ക്
നിലാവിന്റെ നിറം ആണ്
തെളിഞ്ഞ വെള്ളത്തുള്ളികളുടെ സ്വാദാണ്
തുളസി പൂവിന്റെ നിറം ആണ്
നിന്റെ പുഞ്ചിരിയും നിഷ്കളങ്കതയും
വിധി എന്നില്‍ നിന്ന് എന്തിന് തട്ടിപ്പറിച്ചു?
ഉറവ വറ്റി പോയ ഭൂതകാലന്ഗ്ന്ങലക്കും
പേ പിടിച്ച വര്‍ത്തമാനങ്ങള്‍ക്കും
ഉത്തരം ഇല്ല...ഉത്തരം ഇല്ല..
നിന്റെ കണ്ണുകളില്‍ എവിടെയോ
സ്നേഹത്തിന്‍ കിരണങ്ങള്‍
ഏകുന്ന ജ്വാലയുണ്ടായിരുന്നു
അതും എനിക്കിന്ന് അന്യം അല്ലോ..
സൗഹൃദത്തിനും അപ്പുറം
ആത്മാര്‍ത്‌ഥ സ്നേഹത്തിന്‍ ചിതല്‍ പുറ്റുകള്‍
നമ്മെ വന്നു മൂടിയപോഴേക്കും
ഞാന്‍ നിന്നെ ഒരുപാടു അറിഞ്ഞിരുന്നു
ഓര്‍മ്മ തന്‍ പുസ്തകത്താളിനെ ശൂന്യം ആക്കി കൊണ്ട്
നീ അഗാധതയിലേക്ക് മുങ്ങി താഴുമ്പോള്‍
ഞാന്‍ നിശ്ശബ്ദയാകുന്നു.
എങ്കിലും
ആ മധുരമാം സ്മ്രുതികള്‍ക്ക്
മഴവില്ലിന്റെ ഏഴ് നിറമാണ്
നമുക്കിടയില്‍ ഇന്ന് ഭാഷകള്‍ ഇല്ല
എങ്കിലും നമുക്കിടയിലെ മൌനം
പറയാതെ പറയുകയാണ്
സൗഹൃദമാം പൂന്തോട്ടം
ഇന്നും എന്നും
പൂത്തുലഞ്ഞു തന്നെ നില്‍ക്കും..
ഒരു ഗദ്ഗദം
സുഖവും ദുഖവും സ്ഫുടം ചെയ്തെടുത്ത
എന്റെ മനസാം കണ്ണാടിയില്‍
വേനല്‍ മഴ പോലെ
നഷ്ടസ്മ്രിതികളുടെ സാന്ത്വനം.
മോഹസഞ്ചാര പഥത്തില്‍
ഞാന്‍ വീര്‍പ്പുമുട്ടി കഴിയവേ
മലകള്‍ക്കും മഴാക്കാറിനും ഇടക്ക്
മാലാഖ കണക്കെ
നീ എന്നിലേക്ക് ഒഴുകിയെത്തി
എന്‍ പ്രിയ സഖി..
നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ക്ക്
നിലാവിന്റെ നിറം ആണ്
തെളിഞ്ഞ വെള്ളത്തുള്ളികളുടെ സ്വാദാണ്
തുളസി പൂവിന്റെ നിറം ആണ്
നിന്റെ പുഞ്ചിരിയും നിഷ്കളങ്കതയും
വിധി എന്നില്‍ നിന്ന് എന്തിന് തട്ടിപ്പറിച്ചു?
ഉറവ വറ്റി പോയ ഭൂതകാലന്ഗ്ന്ങലക്കും
പേ പിടിച്ച വര്‍ത്തമാനങ്ങള്‍ക്കും
ഉത്തരം ഇല്ല...ഉത്തരം ഇല്ല..
നിന്റെ കണ്ണുകളില്‍ എവിടെയോ
സ്നേഹത്തിന്‍ കിരണങ്ങള്‍
ഏകുന്ന ജ്വാലയുണ്ടായിരുന്നു
അതും എനിക്കിന്ന് അന്യം അല്ലോ..
സൗഹൃദത്തിനും അപ്പുറം
ആത്മാര്‍ത്‌ഥ സ്നേഹത്തിന്‍ ചിതല്‍ പുറ്റുകള്‍
നമ്മെ വന്നു മൂടിയപോഴേക്കും
ഞാന്‍ നിന്നെ ഒരുപാടു അറിഞ്ഞിരുന്നു
ഓര്‍മ്മ തന്‍ പുസ്തകത്താളിനെ ശൂന്യം ആക്കി കൊണ്ട്
നീ അഗാധതയിലേക്ക് മുങ്ങി താഴുമ്പോള്‍
ഞാന്‍ നിശ്ശബ്ദയാകുന്നു.
എങ്കിലും
ആ മധുരമാം സ്മ്രുതികള്‍ക്ക്
മഴവില്ലിന്റെ ഏഴ് നിറമാണ്
നമുക്കിടയില്‍ ഇന്ന് ഭാഷകള്‍ ഇല്ല
എങ്കിലും നമുക്കിടയിലെ മൌനം
പറയാതെ പറയുകയാണ്
സൗഹൃദമാം പൂന്തോട്ടം
ഇന്നും എന്നും
പൂത്തുലഞ്ഞു തന്നെ നില്‍ക്കും..
No comments:
Post a Comment