
ഇന്നു അമ്മ ഏകയാണ്
മൌനം തീക്ഷ്ണം ആകുമ്പോള്‍
അശരീരി എന്ന പോല്‍
നിന്റെ കിളികൊഞ്ഞ്ച്ചലുകള്
ഇന്നെനിക്ക് കേള്‍ക്കാം
നിന്റെ കുസൃതികള്‍ കാണാന്‍
നിന്നോടോത്ത് കളിയ്ക്കാന്‍ നീ എന്നെ വിളിക്കുന്നു
കാലചക്രത്തിന്റെ ദിശ മാറ്റാന്‍ കഴിഞ്ഞെന്കില്
എന്ന് ഞാനും വൃഥാ ആഗ്രഹിക്കുന്നു
നഷ്ടബോധങ്ങള്‍ മനസിനെ മരവിപ്പിക്കുംപോള്
പൊഴിഞ്ഞു പോയ ഇലകളുടെ എണ്ണം എടുക്കാതെ
ഉതിര്‍ന്ന കണ്ണുനീര് തുടച്ചിട്ട്
ആ അശരീരികളെ പ്രണയിക്കാന്‍ ആണ്
അമ്മക്ക് ഇഷ്ടം.
ഇന്നും..എന്നും..
അമ്മമാര്‍ എപ്പോഴും ഇങ്ങനെയാണ്.......
ReplyDelete